പാകിസ്താനിൽ വിജയം അവകാശപ്പെട്ട് ഷെരീഫ്

ഇസ്ലാമാബാദ്: പാക്കിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് (പിഎംഎൽഎൻ) നേതാവുമായ നവാസ് ഷെരീഫ്. തന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതായി നവാസ് ഷെരീഫ് പറഞ്ഞു. <br />
പാക്കിസ്താൻ നാഷനൽ അസംബ്ലിയിലെ 266 സീറ്റിലേക്കാണ് വോട്ടെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് ലഭിക്കണം. എത്ര സീറ്റുകൾ ലഭിച്ചെന്ന് നവാസ് ഷെരീഫ് വെളിപ്പെടുത്തിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുപ്രകാരം പിഎംഎൽഎൻ 42 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം,<br />
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ)യുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികള്‍ 86 സീറ്റിലും വിജയിച്ചു. പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാന്റെ പാർട്ടിയിലെ സ്ഥാനാർഥികൾ മത്സരിച്ചത്.

ഇസ്ലാമാബാദ്: പാക്കിസ്താൻ പൊതുതിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‌ലിം ലീഗ് നവാസ് (പിഎംഎൽഎൻ) നേതാവുമായ നവാസ് ഷെരീഫ്. തന്റെ പാർട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയായതായി നവാസ് ഷെരീഫ് പറഞ്ഞു.
പാക്കിസ്താൻ നാഷനൽ അസംബ്ലിയിലെ 266 സീറ്റിലേക്കാണ് വോട്ടെടുപ്പു നടന്നത്. കേവല ഭൂരിപക്ഷത്തിന് 133 സീറ്റ് ലഭിക്കണം. എത്ര സീറ്റുകൾ ലഭിച്ചെന്ന് നവാസ് ഷെരീഫ് വെളിപ്പെടുത്തിയില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഔദ്യോഗിക കണക്കുപ്രകാരം പിഎംഎൽഎൻ 42 സീറ്റുകളിലാണ് വിജയിച്ചത്. അതേസമയം,
മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ)യുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥികള്‍ 86 സീറ്റിലും വിജയിച്ചു. പാർട്ടി ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് വിലക്കിയതിനാൽ സ്വതന്ത്രരായാണ് ഇമ്രാന്റെ പാർട്ടിയിലെ സ്ഥാനാർഥികൾ മത്സരിച്ചത്.

പ്രതികരണങ്ങള്‍

Home