Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


റാഫ ആക്രമണത്തെ പിന്തുണയ്ക്കില്ലെന്ന് അമേരിക്ക


ന്യൂയോർക്ക്: കൃത്യമായ ആസൂത്രണമില്ലാതെ ഗാസയുടെ തെക്കൻ നഗരമായ റഫയിലേക്ക് സൈനിക ആക്രമണം നടത്തുന്നത് തിരിച്ചടിയാകുമെന്ന് ഇസ്രായേലിന് അമേരിക്കയുെട മുന്നറിയിപ്പ്. 50 ലക്ഷം ഫലസ്തീനികള്‍ ഗുരുതരമായ മാനുഷിക സാഹചര്യങ്ങളിലാണ് ജീവിക്കുന്നത്. അഭയാർത്ഥികൾക്ക് അർഹമായ പരിഗണന നല്കാതെ പ്രധാന പ്രവർത്തനങ്ങളെ പിന്തുണയ്ക്കില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. റഫയില് പ്രവർത്തിക്കാന് തയ്യാറെടുക്കാൻ സൈന്യത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇസ്രായേൽ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.






ഗാസയിൽ വെള്ളിയാഴ്ച ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ റഫയിൽ എട്ട് പേർ ഉൾപ്പെടെ 15 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് റാഫയിലെ അഭയാർഥികൾക്കായുള്ള ക്യാമ്പിൽ താമസിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകൻ സലീം എൽ റയ്യീസ് പറഞ്ഞു.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍