Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


നൈട്രജന്‍ ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് യു.എസ്.


വാഷിങ്ടണ്‍: നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് യു.എസ്. യു.എന്നും ശാസ്ത്രലോകവും പ്രോത്സാഹിപ്പിക്കാത്ത വധശിക്ഷാ മാര്‍ഗവുമായാണു അലബാമ സംസ്ഥാനം മുന്നോട്ടു​പോകുന്നത്. വധശിക്ഷാ മാര്‍ഗത്തിനെതിരായ പ്രതി കെന്നത്ത് യൂജിന്‍ സ്മിത്തി​െ​ന്റ അപേക്ഷ യു.എസ്. സുപ്രീം കോടതി തള്ളി. കേസിപ്പോള്‍ യു.എസ്. പ്രസിഡന്റി​െ​ന്റ പരിഗണനയിലാണ്. അവിടെയും അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ വധശിക്ഷ നടപ്പാകും.




1982 നുശേഷം ഇതാദ്യമായാണ് ഒരു പ്രതി നൈട്രജന്‍ വാതക വധശിക്ഷയ്ക്കു വിധേയനാകുന്നത്. 1988 ലാണു കേസിനാസ്പദമായ സംഭവം. സ്മിത്തും ജോണ്‍ ഫോറസ്റ്റ്പാര്‍ക്കറും ചേര്‍ന്നു എലിസബത്ത് സെന്നറ്റിനെ കൊലപ്പെടുത്തിതയന്നാണു കേസ്. എലിസബത്തി​െ​ന്റ ഭര്‍ത്താവ് ചാള്‍സ് കടക്കെണിയിലായിരുന്നു. അയാള്‍ക്ക് ഇന്‍ഷുറന്‍സ് തുക ലഭിക്കാനായിരുന്നു കൊലപാതകം ആസൂത്രണം​ ചെയ്തത്. പ്രതികള്‍ക്ക് 1000 ഡോളര്‍ വീതമാണു ചാള്‍സ് നല്‍കിയത്. പിന്നീട് കേസ് അന്വേഷണം ചാള്‍സിലേക്കു നീങ്ങിയപ്പോള്‍ അയാള്‍ ജീവനൊടുക്കുകയായിരുന്നു. ജോണ്‍ ഫോറസ്റ്റ് പാര്‍ക്കറെ 2010 വധശിക്ഷയ്ക്കു വിധേയനാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം സ്മിത്തിനെ വിഷം കുത്തിവച്ച് വധശിക്ഷയ്ക്കു വിധേനാക്കാന്‍ തീരുമാനിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണു നൈട്രന്‍ ഉപയോഗിച്ചു വധശിക്ഷ നല്‍കാനുള്ള തീരുമാനം.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍