Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ട്രാസ്‌ക് വനിതാവേദി അംഗങ്ങള്‍ അബ്ദലി ഫാം മേഖലയില്‍ സന്ദര്‍ശനം നടത്തി


കുവൈത്ത്‌സിറ്റി: തൃശ്ശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാസ്‌ക്) വനിതാവേദിയുടെ നേതൃത്വത്തില്‍ വനിതാവേദി അംഗങ്ങള്‍ അബ്ദലി ഫാം സന്ദര്‍ശിച്ചു. ജനുവരി അഞ്ചിന് കാലത്തു 07.30 മുതല്‍ 5.00 മണി വരെ വനിതകള്‍ക്ക് മാത്രമായി അബ്ദലി ഫാം സന്ദര്‍ശനം സംഘടിപ്പിച്ചത്. ജോലിത്തിരക്കുകളും സമ്മര്‍ദ്ദങ്ങളും മാറ്റി നിര്‍ത്തി സ്‌നേഹസൗഹാര്‍ദങ്ങള്‍ പുതുക്കുവാനും സൗഹൃദം പങ്കുവയ്ക്കുവാനും ഈ ഫാം സന്ദര്‍ശന യാത്രക്ക് സാധിച്ചു എന്ന് പങ്കെടുത്ത വനിതകള്‍ അഭിപ്രായപ്പെട്ടു.








അസോസിയേഷന്റെ എട്ടു ഏരിയകളില്‍ നിന്നും മുപ്പതോളം വനിതകള്‍ ഫാം വിസിറ്റില്‍ പങ്കെടുത്തു. വനിതാവേദിയുടെ ജനറല്‍ കണ്‍വീനര്‍:-ഷെറിന്‍ ബിജു, ജോയിന്റ് സെക്രട്ടറി: വിജി ജിജോ, കേന്ദ്ര-ഏരിയ സമിതി അംഗങ്ങളും പ്രസ്തുത യാത്രയ്ക്ക്നേതൃത്വംനല്‍കി.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍