Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


അത്ഭുതം, ഈ നൈട്രജന്‍


ഏഴ് പ്രോട്ടോണ്‍, രണ്ട് ന്യൂട്രോണ്‍. ഇത് നൈട്രജന്‍ 9. നൈട്രജന്റെ ഈ ഐസോടോപ് ശാസ്ത്രജ്ഞര്‍ക്കിടയില്‍ ചര്‍ച്ചയാകുകയാണ്.






സാധാരണ നൈട്രജന്‍ ആറ്റത്തില്‍ ഏഴ് പ്രോട്ടോണും ഏഴ് ന്യൂട്രോണുമാണുള്ളത്. നൈട്രജന്‍ -9 ല്‍ അടങ്ങിയിട്ടുള്ളത് രണ്ട് ന്യൂട്രോണ്‍ മാത്രം. ന്യൂക്ലിയസിനു സ്ഥിരതവേണമെങ്കില്‍ ഏഴ് ന്യൂട്രോണ്‍ വേണമെന്നായിരുന്നു ഇതുവരെയുള്ള പഠിപ്പിക്കലുകള്‍.

ഏതൊരു മൂലകത്തിന്റെയും ആറ്റങ്ങള്‍ക്ക് ഓരോന്നിനും നിശ്ചിത എണ്ണം പ്രോട്ടോണുകള്‍ ഉണ്ട്. എന്നാല്‍ ന്യൂട്രോണുകളുടെ എണ്ണം വ്യത്യാസപ്പെടാം, അത് ആ മൂലകത്തിന്റെ ഐസോടോപ്പുകള്‍ എന്നറിയപ്പെടുന്നവ സൃഷ്ടിക്കുന്നു. വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ റോബട്ട് ചാരിറ്റിയുടെ നേതൃത്വത്തിലായിരുന്നു ഗവേഷണം. ഓക്‌സിജന്‍ 11 ഐസോടോപ്പിനായിരുന്നു അവരുടെ പരീക്ഷണം. ഓക്‌സിജന്‍ 13 ന്യൂക്ലിയസുകളുടെ ശക്തിയുള്ള ബീമുകള്‍ ബെറിലിയം ആറ്റത്തിലേക്ക് അവര്‍ അയയ്ക്കുകയാണ്. കൂട്ടിയിടിയില്‍ ഉല്‍ പാദിപ്പിക്കുന്ന ഹ്രസ്വകാല ന്യൂക്ലിയസുകളുടെ ക്ഷയ ഉല്‍പ്പന്നങ്ങള്‍ അവര്‍ അളക്കുകയും ചെയ്തു. ഈ കൂട്ടിയിടിയില്‍ നൈട്രജന്‍ -9 ഉത്പാദിപ്പിക്കപ്പെടുകയായിരുന്നു. സെക്കന്‍ഡിന്റെ ചെറിയ അംശം മാത്രമാണ് അവ നിലനിന്നത്.

ആറ്റത്തിന്റെ ന്യൂക്ലിയസുകളെക്കുറിച്ചുള്ള പഠനത്തില്‍ ഈ കണ്ടെത്തല്‍ സുപ്രധാനമാണ്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍