Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


കളമശേരി കണ്‍വന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനം; മൂന്നു മരണം 36 പേര്‍ക്ക് പരുക്ക്


കൊച്ചി: കളമശേരിയില്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ വന്‍ സ്‌ഫോടനം. മൂന്നു പേര്‍ മരിച്ചു. പെരുമ്പാവൂര്‍ കുറുപ്പുംപടി ഇരിങ്ങോള്‍ വട്ടോളിപ്പടി പരേതനായ പുളിക്കല്‍ പൗലോസിന്റെ ഭാര്യ ലെയോണ(55), തൊടുപുഴ കാളിയാര്‍ കുളത്തിങ്കല്‍ വീട്ടില്‍ കുമാരി പുഷ്പന്‍ (53) , മലയാറ്റൂര്‍ കടുവന്‍കുഴി വീട്ടില്‍ പ്രദീപന്റെ മകള്‍ ലിബിന(12) എന്നിവരാണു മരിച്ചത്. 52 പേര്‍ക്കു പരുക്കേറ്റു.






ഇന്നലെ രാവിലെ ഒമ്പതരയോടെ യഹോവയുെടെ സാക്ഷികളുടെ കണ്‍വന്‍ഷന്‍ നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോള്‍

രണ്ടായിരത്തിലധികം പേര്‍ ഹാളിലുണ്ടായിരുന്നു. പരുക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളജ്, ആസ്റ്റര്‍ മെഡിസിറ്റി, സണ്‍റൈസ്, രാജഗിരി ആശുപത്രികളിലേക്കും മാറ്റി.

കണ്ണടച്ചിരുന്നു പ്രാര്‍ഥിച്ചതിനാല്‍ എന്താണ് സംഭവിച്ചതെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സ്‌ഫോടനത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സി അന്വേഷണം തുടങ്ങി.



താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍