Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ഗാസ യുദ്ധം രണ്ടാം ഘട്ടത്തിലെത്തിയെന്ന് ഇസ്രയേല്‍


ടെല്‍അവീവ്: ഹമാസുമായുള്ള ഏറ്റുമുട്ടല്‍ രണ്ടാം ഘട്ടത്തിലേക്കു പ്രവേശിച്ചെന്ന് ഇസ്രയേല്‍. രാജ്യാന്തര സമ്മര്‍ദത്തെ തുടര്‍ന്നു പലസ്തീന് ടെലികോം സേവനങ്ങള്‍ അനുവദിച്ചതിനു പിന്നാലെയാണ് ഇസ്രയേല്‍ നിലപാട് അറിയിച്ചത്.






'തിന്മയുടെ ശക്തികേന്ദ്രം' എന്ന് താന്‍ വിളിക്കുന്ന പ്രദേശത്തേക്ക്(ഗാസ) കൂടുതല്‍ ഇസ്രായേലി കരസേന പോയിട്ടുണ്ടെന്നും കമാന്‍ഡര്‍മാരെ ഇപ്പോള്‍ 'ഗാസ മുനമ്പിലുടനീളം' വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.



ബന്ദികളെ മോചിപ്പിക്കുക എന്നത് സൈന്യത്തിന്റെ ലക്ഷ്യങ്ങളുടെ അവിഭാജ്യ ഘടകമാണെന്നും എന്നാല് ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നതാണ് അതിന്റെ മുന് ഗണനയെന്നും അദ്ദേഹം വ്യക്തമാക്കി.

ഈജിപ്ത് വഴി ഗാസയില്‍ കൂടുതല്‍ സഹായം എത്തിക്കാന്‍ ഇന്ന് ഇസ്രയേല്‍ അനുമതി നല്‍കുമെന്നാണു സൂചന.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍