Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള വിധിക്ക് സ്‌റ്റേ


ബംഗളുരു: ഭാരത് ജോഡോ യാത്രയ്ക്കിടെ പകര്‍പ്പവാകാശ നിയമം ലംഘിച്ച് ഗാനങ്ങള്‍ ഉപയോഗിച്ചെന്ന് ആരോപിച്ച് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള ബംഗളുരുവിലെ ഒരു കോടതിയുടെ ഉത്തരവിനു കര്‍ണാടക ഹൈക്കോടതിയുടെ സ്‌റ്റേ.

ഭാരത് ജോഡോ യാത്ര(ഫയല്‍ ചിത്രം)





കെജിഎഫ് ചാപ്റ്റര്‍ -2 എന്ന സിനിമയിലെ ഗാനങ്ങള്‍ അനുമതികൂടാതെ ഉപയോഗിച്ചെന്ന് ആരോപിച്ചു കര്‍ണാടകയിലെ എംആര്‍ടി മ്യൂസിക്കാണു പ്രാദേശിക കോടതിയില്‍നിന്ന് ഉത്തരവ് നേടിയത്. ഇതാണു ഹൈക്കോടതി സ്‌റ്റേ ചെയ്തത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണു പ്രദേശിക കോടതിയുടെ ഉത്തരവെന്ന കോണ്‍ഗ്രസ് വാദം ഹൈക്കോടതി സ്വീകരിക്കുകയായിരുന്നു.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍