Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തി?


കെയ്‌റോ: ക്ലിയോപാട്രയുടെ ശവകുടീരം കണ്ടെത്തിയതായി ഗവേഷകര്‍. തപോരസിറിസ് മാഗ്മ ക്ഷേത്രത്തിനടിയിലാണ് അവരുടെ ശവകുടീരത്തിലേക്ക് എന്നു കരുതുന്ന രഹസ്യ തുരങ്കം കണ്ടെത്തിയത്. 4,800 അടിയുള്ള തുരങ്കം അന്നത്തെ കാലത്തെ സാങ്കേതികവിദ്യയുടെ നേട്ടംകൂടിയാണ്.


ക്ഷേത്രത്തിലാകാം ഈജിപ്തിലെ അവസാന ഫറവോയായിരുന്ന ക്ലിയോപാട്രയെയും അവരുടെ കാമുകന്‍ മാര്‍ക്ക് ആന്റണിയെയും സംസ്‌കരിച്ചതെന്നു സാന്‍ ഡോമിനിങ്കോ സര്‍വകലാശാലയിലെ ഗവേഷക കാതലീന്‍ മാര്‍ട്ടിനസ് പറഞ്ഞു.


തുരങ്കം ശവകുടീരത്തിലേക്കു വഴികാട്ടുമെന്ന് അവര്‍ പറഞ്ഞു.

ക്ലിയോപാട്രയുടെ കുടീരത്തിലേക്ക് എന്നു കരുതുന്ന തുരങ്കം.





ഒരുകാലത്ത് ഈജിപ്തിന്റെ തലസ്ഥാനമായിരുന്ന അലക്‌സാട്രിയയ്ക്കു സമീപമാണു തപോരസിറിസ് മാഗ്മ ക്ഷേത്രം. എന്നാല്‍, ക്ലിയോപാട്രയുടെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍