Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ബ്രാന്‍സണ്‍ ബഹിരാകാശത്തെത്തി; ഇനി ബെസോസ്


ന്യൂമെക്‌സിക്കോ: വിര്‍ജിന്‍ ഗാലറ്റിക് ഉടമ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ബഹിരാശത്തെ തൊട്ട് ഭൂമിയില്‍ മടങ്ങിയെത്തി. ഇതോടെ ബഹിരാകാശ വിനോദസഞ്ചാരം ലക്ഷ്യമിട്ടുള്ള മത്സരത്തിനു തുടക്കം.

vss യൂണിറ്റി റോക്കറ്റ് വിമാനം ബഹിരാകാശത്തേക്ക് കുതിക്കുന്നു



20നു ബ്ല്യൂ ഒറിജിന്‍ ഉടമ ജെഫ് ബെസോസിന്റെ നേതൃത്വത്തിലുള്ള സംഘം ബഹിരാകാശത്തേക്കു തിരിക്കും.

റിച്ചാര്‍ഡ് ബ്രാന്‍സണ്‍





ഭൂമിയില്‍നിന്ന് 50,000 അടി ഉയരത്തില്‍ മദര്‍ഷിപ്പില്‍നിന്ന് യൂണിറ്റി വേര്‍പെട്ടു. തുടര്‍ന്നു റോക്കറ്റ് പ്രവര്‍ത്തിപ്പിച്ചാണു ബഹിരാകാശത്തേക്ക് കുറിച്ചത്. ഭൂമിയില്‍നിന്ന് 85 കിലോമീറ്റര്‍ അകലെ യൂണിറ്റിയെത്തി. തുടര്‍ന്നു റോക്കറ്റ് പ്രവര്‍ത്തനം നിര്‍ത്തി. ഏതാനും മിനിറ്റുകള്‍ 'ഭാരമില്ലായ്മ' ആസ്വദിക്കാന്‍ യാത്രികര്‍ക്കായി.

ഭൂമിയില്‍നിന്ന് 480 കിലോമീറ്റര്‍ വരെയാണ് അന്തരീക്ഷമുള്ളത്. എന്നാല്‍, ഗുരുത്വകര്‍ഷണം കുറവായതിനാല്‍ 85 കിലോമീറ്റര്‍ അകലെ ബഹിരാകാശമായി കണക്കാക്കാം.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍