Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


ഒറ്റ രാത്രി, 1000 ​​ബോംബുകള്‍; ഗാസയില്‍തീ പെയ്തിറങ്ങുന്നു


ടെല്‍ അവീവ്: പലസ്തീനുനേരേ ഇസ്രയേലിന്റെ ബോബ് വര്‍ഷം. ഇന്നലെ രാത്രി ഇസ്രയേല്‍ വിക്ഷേപിച്ചത് ആയിരം ബോംബുകള്‍.





അതേ സമയം, ലെബനിലെ ഹിസ്ബുള്ള വിഭാഗവും ഏറ്റുമുട്ടലില്‍ പങ്കുചേര്‍ന്നതോടെ പോരാട്ടം രൂക്ഷമായി. മൂന്ന് റോക്കറ്റുകളാണു ലെബനനില്‍നിന്ന് ഹിസ്ബുള്ള ഗ്രൂപ്പ് തൊടുത്തത്.


ഇസ്രേലികള്‍ക്കും അറബികള്‍ക്കും പ്രാതിനിധ്യമുള്ള ലോദില്‍ തെരുവുയുദ്ധം രൂക്ഷമായിട്ടുണ്ട്. ജാഫ, ഉം അല്‍ ഫാം എന്നിവിടങ്ങളിലും ജനം തെരുവില്‍ ഏറ്റുമുട്ടി.


ഇന്നലെ ഇസ്രയേലില്‍നിന്ന് ഗാസ ലക്ഷ്യമിട്ട് കരയില്‍നിന്നും കടലില്‍നിന്നും ഇസ്രയേല്‍ റോക്കറ്റുകളും ബോംബുകളും തൊടുത്തു. അതിര്‍ത്തിയില്‍ 9,000 ഇസ്രയേല്‍ ഭടന്മാരെയും വിന്യസിപ്പിച്ചു.


ആക്രമണം ഉടന്‍ നിര്‍ത്തിവയ്ക്കാന്‍ പദ്ധതിയില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍