Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


വെടിനിര്‍ത്തല്‍ ആവശ്യം നെതന്യാഹു നിരസിച്ചു; സംഘര്‍ഷം തുടരുന്നു


ടെല്‍ അവീവ്: ഇന്റലിജന്‍സ് മേധാവി അടക്കമുള്ളവര്‍ കൊല്ലപ്പെട്ടതോടെ ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നു ഹമാസ്. എന്നാല്‍, വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തള്ളി.

ഗാസയിലെ ബേത്ത് ലഹിയയ്ക്കു നേരെയുണ്ടായ ബോംബ് ആക്രമണം.





സമാധാന ശ്രമങ്ങളുമായി യൂഎന്നും രംഗത്തുണ്ട്.

ഹമാസിന്റെ നേതൃനിരയിലുള്ള ബസം ഇസ, ജുമ തഹ്ല എന്നിവരടക്കം 11 പേരാണു കൊല്ലപ്പെട്ടത്. ഗാസ ഏതാണ്ട് പൂര്‍ണമായി തകര്‍ന്ന നിലയിലാണ്.

ഇസ്രയേലിനു നേരെ 1,050 മിസൈലുകളാണ് ഹമാസ് തൊടുത്തത്. ഇത് ഇസ്രയേല്‍ മിസൈല്‍ പ്രതിരോധ സംവിധാനമായ അയണ്‍ ഡോം തടഞ്ഞു. ഗാസയില്‍ ഇസ്രയേലിന്റെ ബോംബാക്രമണം 60 മണിക്കൂര്‍ നീണ്ടു.

2014 നുശേഷമുള്ള വലിയ ഇസ്രയേല്‍ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍