Ishan InfotechTel: ***
Mail:ishan@1shan.in
Mobile ver.| About US| Contact Us


മാര്‍ ക്രിസോസ്റ്റം വിടവാങ്ങി


തിരുവല്ല: മാര്‍ത്തോമ്മാ സഭയുടെ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം(104) കാലം ചെയ്തു. ഇന്നു പുലര്‍ച്ചെ 1.15 നു കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിലായിരുന്നു അന്ത്യം. കബറടക്കം പിന്നീട്.

മാര്‍ ക്രിസോസ്റ്റം





.മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നിവിടങ്ങളില്‍ ഫൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവ യു.സി. കോളജിലെ ബിരുദപഠനത്തിനു ശേഷം ബംഗളുരുവിലെ യൂണിയന്‍ തിയോളജിക്കല്‍ കോളജ്, കാന്റര്‍ബെറി സെന്റ അഗസ്റ്റിന്‍ കോളജ് എന്നിവിടങ്ങളില്‍ ദൈവ ാസ്ത്രവിദ്യാഭ്യാസം നടത്തി.

ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചിരുന്ന സേര്‍വന്റ്‌സ് ഓഫ് ഇന്ത്യ സൊസൈറ്റി എന്ന സംഘടനയാണു പൊതുപ്രവര്‍ത്തനരംഗത്തെത്താന്‍ പ്രചോദനമായത്.

കര്‍ണാടകത്തിലെ അങ്കോലയില്‍ മാര്‍ത്തോമ്മാ സഭ മിഷണറിമാരെ തേടിയതാണു വഴിത്തിരിവായത്. കോട്ടയം ജെറുസലേം മാര്‍ത്തോമ്മാ പള്ളി വികാരിയായിരുന്ന റവ. പി.ജെ, തോമസ് ആണ് മാര്‍ത്തോമ്മാ സഭയുടെ സു വിശേഷസംഘത്തിലേക്കു അദ്ദേഹത്തെ ക്ഷണിച്ചത്. 1940 സെപ്റ്റംബര്‍ 28 നു മിഷണറിയായി പ്രവര്‍ത്തനം തുടങ്ങി. ആദിവാ സികള്‍ക്കായുള്ള സേവനത്തിനി ടെ അദ്ദേഹം ദൈവവിളി തിരിച്ചറിഞ്ഞു. തുടര്‍ന്നു ബംഗളൂരുവിലെ യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ ചേര്‍ന്നു, ഇതിനിടെയാണു ബംഗളൂരുവിലെ വി ശ്വാസികള്‍ക്കായി അദ്ദേഹത്തെ വൈദികനാക്കാന്‍ മാര്‍ത്തോമ്മാ സഭ തീരുമാനിച്ചത്. 1944 ജനുവരി ഒന്നിനു ശെമ്മാശനായി, ജൂണ്‍

മൂന്നിന് ഇരവിപേരൂര്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വൈദികനായി അഭിഷിക്തനായി. അദ്ദേഹത്തെ ഏബ്രഹാം മാര്‍ത്തോമ്മ മെത്രാപ്പോലീത്ത കൊട്ടാരക്കര, മൈലം, പട്ടമല ഇടവകകളുടെ വികാരിയായി നിയമിച്ചു,

1982 മേയ് അഞ്ച്, ആറ് തീയ തികളില്‍ മാര്‍ത്തോമ്മാ സഭ പ്രതിനിധി മണ്ഡലയോഗം റവ. എം. ജി. ചാണ്ടി (അലക്‌സാണ്ടര്‍ മാര്‍ തെയോഫിലോസ്. പിന്നീട് അലക്‌സാണ്ടര്‍ മാര്‍ത്തോമ്മ മെത്രാപ്പോലീത്ത), റവ. പി. തോമസ് (തോമസ് മാര്‍ അത്താനാസ്യോസ്) എന്നിവര്‍ക്കൊപ്പം റവ. ഫിലി പി ഉമ്മനെ എപ്പിസ്‌കോപ്പാ സ്ഥാനത്തേക്കു തെരഞ്ഞെടുത്തു. 1953 മേയ് 21 നൂ കൊല്ലം മാര്‍ ത്താമ്മാ പള്ളിയില്‍ റമ്പാനായി വാഴിക്കപ്പെട്ടു. മേയ 29നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന പേരില്‍ എപ്പിസ്‌കോപ്പയായി.

മാര്‍ത്തോമ്മ സഭയുടെ ഭൂരിഭാഗം ഭദ്രാസനങ്ങളുടെയും ചുമതല വഹിച്ചിട്ടൂണ്ട്. 1978 ല്‍ സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായായി. 1999 ഒക്‌ടോബര്‍ 23 നു സഭയുടെ മെത്രാപ്പോലീത്താ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 2007 ല്‍ വലിയമെത്രാപ്പോലീത്തായായി.

സഹോദരങ്ങള്‍: ഇ.എസ്. ഉമ്മന്‍, ഡോ. ജേക്കബ് ഉമ്മന്‍, മേരി, സൂസി.


താങ്കള്‍ക്കും പ്രതികരിക്കാം


Name:


പ്രതികരണങ്ങള്‍